ക്രിസ്തുമസ് വിഭവങ്ങള്‍-ഈസി ചില്ലിചിക്കന്‍

 ഈസി ചില്ലിചിക്കന്‍

1. ചിക്കന്‍ ചെറുതായി നുറുക്കിയത് – 500 ഗ്രാം

2. നുറുക്കിയ കാപ്‌സിക്കം – 2 ടേബിള്‍ സ്പൂണ്‍

3. സവോള നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍

4. ടുമാറ്റോ സോസ്  – രണ്ടര ടേബിള്‍ സ്പൂണ്‍

5. നൂഡില്‍സ് പൊടിച്ചത് – ഒന്നര ടേബിള്‍ സ്പൂണ്‍

6. പെപ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍

7. ഗരം മസാല – 2 സ്പൂണ്‍

8. ഉപ്പ് – പാകത്തിന്

9. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍

10. ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍

11. പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂണ്‍

12. കാശ്മീരി ചില്ലി പൗഡര്‍ – 2 ടേബിള്‍ സ്പൂണ്‍

13. മുട്ടവെള്ള – 2

14. എണ്ണ – ആവശ്യത്തിന്

15. വിനാഗിരി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചില്ലി പൗഡര്‍, ഗരംമസാല, മുട്ടവെള്ള അല്പം ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കുക. ഇത് ചിക്കന്‍ പീസുകളിലേക്ക് പുരട്ടിവയ്ക്കുക. 15 മിനിറ്റിനുശേഷം ചൂടായ എണ്ണയില്‍ വറുത്ത് കോരുക. ബാക്കി വരുന്ന എണ്ണയില്‍ അരിഞ്ഞ കാപ്‌സികം, സവോള, പൊടിച്ച നൂഡില്‍സ്, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത് കുറുക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കന്‍ ചേര്‍ക്കുക. തീ ഓഫ് ചെയ്തശേഷം ടുമാറ്റോസോസും പെപ്പര്‍ പൗഡറും ഇട്ട് ഇളക്കി ഉപയോഗിക്കാം.

(കുറിപ്പ്: ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം.)

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.