ക്രിസ്തുമസ് വിഭവങ്ങള്‍- പൈനാപ്പിള്‍ വൈന്‍

 പൈനാപ്പിള്‍ വൈന്‍

1. കൈതച്ചക്ക – ഒന്നര കിലോ
2. പഞ്ചസാര – രണ്ടര കിലോ
3. ഈസ്റ്റ് – രണ്ടര ടീസ്പൂണ്‍
4. വെള്ളം – പാകത്തിന്

തയ്യാറാക്കുന്നവിധം

കൈതച്ചക്ക തൊലിനീക്കി ചെറിയ കഷണങ്ങളാക്കി വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. തണുത്തശേഷം ഈസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ മൂടിക്കെട്ടി വയ്ക്കുക. പത്തുദിവസത്തിനുശേഷം മരത്തവികൊണ്ട് ഇളക്കുക. ഇങ്ങനെ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിക്കുക. 21-ാം ദിവസം പിഴിഞ്ഞ് ഉപയോഗിക്കാം.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.