ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 15 ജ്ഞാനികൾ

ബെത്ലഹേമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യ ദേശത്തു നിന്നും ജ്ഞാനികൾ ജറുസലേമിൽ എത്തി (മത്താ 2,1). പല പേരുകളിൽ ഇവർ പ്രതിപാദിക്കപ്പെടുന്നുണ്ട്. ജ്ഞാനികൾ, ദാർശനികർ, പൂജ രാജാക്കന്മാർ. അവർ പ്രകൃതി കാട്ടുന്ന അടയാളങ്ങളെ കാണുകയും മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നു.

ആകാശം കാട്ടിയ അടയാളമാണ് അവരെ ലോകരക്ഷകന്റെ അടുത്തെത്തിക്കുന്നതു. ആ അടയാളം പിന്തുടർന്നതു കൊണ്ടാണ് അവർ രക്ഷകനെ കണ്ടെത്തുന്നതും.

കാലം നൽകുന്ന അടയാളങ്ങൾ കാണാനും മനസിലാക്കാനും നമുക്ക് കഴിയട്ടെ.

ദൈവമേ അടയാളങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള കൃപ തരണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.