ക്രിസ്ത്യാനി ഓര്‍മ്മകളുടെ മനുഷ്യന്‍ – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: കഴിഞ്ഞ കാലങ്ങളിലെ നല്ലതും ചീത്തയുമായ പ്രവര്‍ത്തികളെ ദൈവത്തിന്റെ തിരുമുമ്പില്‍ ഓര്‍ത്തു സമര്‍പ്പിക്കുന്നവനാണ് ക്രിസ്ത്യാനിയെന്ന് ഫ്രാന്‍സിസ് പാപ്പ. ”ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഓര്‍മ്മകളുടെ ജീവിതമാണ്. ദൈവം തന്റെ  ജീവിതത്തില്‍ ചെയ്ത രക്ഷാവഴികളെക്കുറിച്ചുള്ള ഓര്‍മകള്‍! കഷ്ടതകളെക്കുറിച്ചും  ദൈവം ആ കഷ്ടതകളില്‍നിന്ന് രക്ഷിച്ചതിനെക്കുറിച്ചുമുള്ള   ഓര്‍മകള്‍! കുരിശുകളും സന്തോഷങ്ങളും ഒരേപോലെ ഓര്‍മ്മിക്കപ്പെടുന്ന ജീവിതമാണ് ക്രിസ്ത്യാനിയുടേത്,” പാപ്പ ഉദ്‌ബോധിപ്പിച്ചു.

വെള്ളിയാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികളെ അനുസ്മരിക്കാനും ക്രിസ്തുവിനെ കണ്ടുമുട്ടുമെന്ന പ്രത്യാശയില്‍ ഭാവിയിലേക്കു നോക്കാനും ഒപ്പം ഈ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ക്ഷമയോടുംകൂടി ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു പാപ്പയുടെ പ്രസംഗം.

”ഒരു ക്രിസ്ത്യാനിക്ക് ഭാവിയിലേക്കു നോക്കാതെ, ക്രിസ്തുവിനെ കണ്ടുമുട്ടുമെന്ന പ്രത്യാശയില്ലാതെ ജീവിക്കാനാവുകയില്ല. നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. നാമെല്ലാവരും പാപികളാണ്. ഒരിക്കലും ആ അവസ്ഥയില്‍ നിലനില്‍ക്കാതിരിക്കുക. പാപത്തെക്കുറിച്ചുള്ള നാണക്കേട് ഒരു ക്രൈസ്തവനെ തളര്‍ത്തും. അത് ദൈവം ചൊരിഞ്ഞിട്ടുള്ള നിരവധിയായ കൃപകള്‍ മറക്കുന്നതിനിടയാക്കും.” ക്ഷമയോടും ധൈര്യത്തോടുംകൂടി മുന്നോട്ടു നീങ്ങുക എന്ന വാചകത്തോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.