ഇറാഖിലെ ക്രൈസ്തവ സാന്നിധ്യം: ആശങ്ക പ്രകടിപ്പിച്ച ക്രിസ്ത്യൻ മത നേതാക്കൾ

ഇറാഖിലെ ക്രിസ്ത്യാനികൾ നേരിടുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ മതനേതാക്കൾ രംഗത്ത്. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ അക്രമണങ്ങളും പീഡനങ്ങളും തുടർന്നാൽ 2050 ആകുമ്പോൾ രാജ്യത്തെ ക്രിസ്തുമതം പൂർണ്ണമായും ഇല്ലാതായേക്കാം എന്ന ഭീതിയും അവർ പ്രാദേശികമാധ്യമങ്ങളോട് പങ്കുവെച്ചു.

തങ്ങളുടെ രാജ്യം സേനകളുടെ മാത്രം നാടായി മാറിയെന്ന് ബാഗ്ദാദിലെ സെന്റ് ജോസഫ് ഇടവക വികാരി ഫാദർ നാദീർ ഡാക്കോയും അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലെയും വിദ്യാഭ്യാസ നിലവാരം വളരെ ദയനീയമായതായും അദ്ദേഹം വെളിപ്പെടുത്തി.

ക്രിസ്ത്യാനികളുടെ സുരക്ഷ ഒരുക്കുന്നതിൽ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നും മതനേതാക്കൾ ആവശ്യപ്പെട്ടു.