കുരിശ് എന്നും ക്രൈസ്തവ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു

കുരിശിന്റെ ത്യാഗങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും അകന്നു ക്രൈസ്തവ ജീവിതം ഇല്ലെന്നു ചരിത്രത്തിലുടനീളം കാണാന്‍ കഴിയും എന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ലുഥിയാനയില്‍ നടന്ന കുര്‍ബാനയില്‍ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ക്രൈസ്തവ ജീവിതം എന്നും കുരിശിന്റെ അനുഭവങ്ങളുമായി യോജിച്ചു പോകുന്നവയായിരിക്കും. ബാല്‍റ്റിക്ക് സ്റ്റേറ്റ്സ് സന്ദര്‍ശിച്ച ദിവസങ്ങളില്‍ അ ദ്ദേഹം കുരിശിന്റെയും സഹനത്തിന്‍റെയും ഒക്കെ കാര്യങ്ങള്‍ സ്മരിച്ചതും പാപ്പ ഓര്‍ത്തെടുത്തു. ഒരു ലക്ഷത്തോളം ആളുകളാണ് ലിത്വാനിയയിലെ കൗനസില്‍ നടന്ന കുര്‍ബ്ബാനയില്‍ പങ്കെടുത്തത്.  അവിടുത്തെ സന്ദര്‍ശനത്തിനു ശേഷം പാപ്പ എസ്ടോണിയയിലും ലാത്വിയയിലും ഒക്കെ സന്ദര്‍ശനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.