അന്ന് വത്തിക്കാന്‍ ചൈനയ്ക്ക് മാസ്കുകള്‍ നല്‍കി, ഇന്ന് ചൈനയില്‍ നിന്ന് വത്തിക്കാനിലേയ്ക്ക്‌ മാസ്കുകള്‍

ചൈനക്കാര്‍ക്ക് വത്തിക്കാനോട് പ്രതിസ്‌നേഹം കാണിക്കാനുള്ള സുവര്‍ണ്ണാവസരമായി മാറിയിരിക്കുകയാണ് ഈ കൊറോണക്കാലം. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാനായി വത്തിക്കാനില്‍ നിന്ന് മാസ്കുകള്‍ കയറ്റിയയച്ചിരുന്നു.

ഇപ്പോള്‍ ഇറ്റലിയിലും റോമിലുമെല്ലാം കൊറോണ വ്യാപകമാകുമ്പോള്‍ മനുഷ്യജീവനുകളുടെ പ്രതിരോധത്തിനായി ചൈനയില്‍ നിന്ന് ഇവിടേയ്ക്ക് മാസ്കുകള്‍ കയറ്റി അയ്ക്കുകയാണ്. സിയാന്‍ രൂപത 24,000 മെഡിക്കല്‍ മാസ്കുകളാണ് വത്തിക്കാനിലേയ്ക്ക് അയച്ചിരിക്കുന്നത്.

ഞങ്ങള്‍ പകര്‍ച്ചവ്യാധികളാല്‍ വലഞ്ഞിരുന്ന സമയത്ത് പരിശുദ്ധ സിംഹാസനത്തില്‍ നിന്നും ഇറ്റാലിയന്‍ സഭയില്‍ നിന്നും ഏറെ സഹായം കിട്ടിയിരുന്നു. മെഡിക്കല്‍ മാസ്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അതില്‍നിന്ന് വിമുക്തരായിക്കഴിഞ്ഞു. എന്നാല്‍, ഇറ്റലി ദുരിതത്തിലായിരിക്കുകയാണ്. അവരെ ഇപ്പോഴാണ് സഹായിക്കേണ്ടത്. ഞങ്ങളുടെ സംഭാവനകള്‍ ചെറുതായിരിക്കാം. എങ്കിലും അത് അനേകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയും വത്തിക്കാനും തമ്മിലും ചൈനയും ഇറ്റലിയും തമ്മിലും സൗഹൃദം വളര്‍ത്താനുള്ള അവസരം കൂടിയാണ് ഇത്. സിയാന്‍ രൂപതയിലെ സംഘാടകരിലൊരാളായ ഫാ. ചെന്‍ റൂയിക്‌സ്യൂ പറഞ്ഞു.