സിബിസിഐ എക്യുമെനിക്കൽ – ഡയലോഗ് കമ്മീഷൻ ദേശീയ സെമിനാർ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ

കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സിബിസിഐ എക്യുമെനിക്കൽ – ഡയലോഗ് കമ്മീഷൻ ദേശീയ സെമിനാർ നടത്തപ്പെടുന്നു. വ്യത്യസ്‍തതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐക്യത്തിന്റെയും സംവാദത്തിന്റെയും മനോഭാവങ്ങൾ ആവശ്യ ഘടകങ്ങൾ ആയിരിക്കുന്നുവെന്ന് സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ, കൊച്ചി ചാവറ സാംസ്കാരിക വേദി എന്നിവയുടെ സഹകരണത്തിലാണ്‌ സെമിനാർ നടത്തപ്പെടുന്നത്. സിബിസിഐ എക്യുമെനിക്കൽ – ഡയലോഗ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സെമിനാർ ഇന്ന് സമാപിക്കും.