വി. ജിയെന്ന ബെറെറ്റ മൊല്ലയുടെ പ്രചോദനാത്മകമായ അഞ്ച് ഉദ്ധരണികൾ

തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ അമ്മയും ഡോക്ടറുമായ വി. ജിയെന്ന ബെറെറ്റ മൊല്ല ഇന്നത്തെ കാലഘട്ടത്തെ വിശുദ്ധയാണ്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ മാതൃകയാക്കാവുന്ന ഒരാളാണ് വി. ജിയെന്ന. 1950 -കളിൽ, അവൾ കത്തോലിക്കാ ആക്ഷനിലും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലും സജീവ അംഗമായി പ്രവർത്തിച്ചു. മൂന്ന് കൊച്ചുകുട്ടികളുടെ അമ്മയും ശിശുരോഗവിദഗ്ദ്ധയും ആയിരുന്നു അവര്‍.

നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന അവസ്ഥയിലാണ് ഗർഭാശയ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തുന്നത്. ക്യാൻസറിനെ അതിജീവിക്കാനുള്ള ഏകമാർഗ്ഗം, ഗര്‍ഭച്ചിദ്രം നടത്തി ചികിത്സകൾ തുടരുക എന്നതായിരുന്നു. എന്നാൽ, ജിയെന്ന അതിനു സമ്മതിച്ചില്ല. ഇമ്മാനുവേല എന്ന കുഞ്ഞിന് ജന്മം നല്‍കി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ മരിച്ചു. ഈ വിശുദ്ധ തന്റെ ജീവിതകാലത്ത് പറഞ്ഞിരിക്കുന്ന പ്രചോദനാത്മകമായ അഞ്ച് ഉദ്ധരണികൾ ഏവയെന്ന് പരിശോധിക്കാം.

1. നാം നമ്മുടെ കടമ ചെയ്യുമ്പോൾ ആശങ്കപ്പെടേണ്ടതില്ല. ദൈവം തക്കസമയത്ത് നമുക്കു വേണ്ടി പ്രവർത്തിച്ചുകൊള്ളും.

2. സഹനങ്ങൾ കൂടാതെ ഒരാൾക്ക് സ്നേഹിക്കാൻ സാധിക്കുകയില്ല; സ്നേഹം കൂടാതെ ഒരാൾക്ക് സഹിക്കാനും സാധിക്കുകയില്ല.

3. സന്തോഷത്തിന്റെ രഹസ്യം ഇതാണ്, ഒരോ നിമിഷവും ദൈവം നൽകിയ നന്മകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുക. നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും ആനന്ദപ്രദമാകും.

4. ഒരാൾക്ക് തന്റെ ദൈനദിന കടമകൾ വിശ്വസ്തതയോടെ നിറവേറ്റിക്കൊണ്ട് പറുദീസ നേടാം.

5. എല്ലാം ദൈവേഷ്ടപ്രകാരം പ്രവര്‍ത്തിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.