വൈറലായ ഒരു പ്ലാസ്റ്റിക് ബാഗ്

കിഴക്കൻ ആഫ്രിക്കയുടെ ഭാഗമായ ഉഗാണ്ടയിലെ ദരിദ്രയായ ഒരു പെൺകുട്ടി സ്വയം നിർമ്മിച്ചെടുത്ത പ്ലാസ്റ്റിക് ബാഗാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പഠിക്കാനും അറിവുനേടാനും ആഗ്രഹിക്കുന്ന ഇവിടത്തെ കുട്ടികൾ വളരെയേറെ ദാരിദ്ര്യം അനുഭവിക്കുന്നു. ക്ലേശങ്ങളുടെ നടുവിലും പഠിക്കാൻ മനസ്സിലുറച്ച ദരിദ്രയായ പെൺകുട്ടി പ്ലാസ്റ്റിക് കവർ കൊണ്ട് സമർത്ഥമായി രൂപപ്പെടുത്തിയ ബാഗിൽ പുസ്തകങ്ങൾ വച്ച് സ്കൂളിലേക്ക് യാത്രയാകുന്ന ചിത്രമാണ് ലോകം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.

അസൗകര്യങ്ങളുടെ നടുവിലും അറിവു നേടാൻ പരിശ്രമിക്കുന്ന ഇവിടത്തെ കുട്ടികൾ എല്ലാ സമ്പന്നതകളുടെയും നടുവിൽ പഠിക്കുന്ന നമ്മുടെ കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്ന വിദ്യാർത്ഥികളുടെ പ്രതീകമാണ് ഈ പെൺകുട്ടി. പ്രതിസന്ധികൾക്ക് മുന്നിൽ നട്ടം തിരിയുന്ന അനേകർക്ക്‌ ഈ പെൺകുട്ടിയുടെ പ്രചോദനകരമായ പ്രവർത്തികൾ മാതൃകയായി മാറട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.