
കർദിനാൾ മൈക്കോള ബൈചോക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളായി അറിയപ്പെടുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉക്രേനിയൻ കത്തോലിക്കർക്കായി നിയോഗിക്കപ്പെട്ട കർദിനാൾ മൈക്കോളയുടെ പ്രായം 44 വയസ്സ് മാത്രമാണ്. ഫ്രാൻസിസ് പാപ്പ ഡിസംബർ ഏഴിന് സ്ഥാനാരോഹണം ചെയ്ത നവകർദിനാൾ സംഘത്തിൽപെട്ടയാളാണ് അദ്ദേഹം.
1980 ഫെബ്രുവരി 13 ന് ഉക്രൈനിലെ ടെർനോപില്ലിൽ കർദിനാൾ മൈക്കോള ബൈചോക്ക് ജനിച്ചു. 2005 ൽ വൈദികനായി. 2020 ൽ മെൽബണിലെ ഉക്രേനിയൻ കാത്തലിക് എപ്പാർക്കി ഓഫ് സെയിന്റസ് പീറ്റർ ആൻഡ് പോൾ ബിഷപ്പായി അദ്ദേഹം നിയമിതനായി. വി. അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭാംഗമാണ് അദ്ദേഹം.
യുദ്ധത്തിൽ തകർന്ന തന്റെ ജന്മദേശമായ ഉക്രൈനെ മറന്നിട്ടില്ലെന്നു പറഞ്ഞ കർദിനാൾ ‘ഉക്രൈൻ എന്റെ ഹൃദയത്തിലാണ്’ എന്ന് വെളിപ്പെടുത്തി.




