
നവംബർ മൂന്നിന് ലൂർദിൽ ഫ്രാൻസിലെ മെത്രാന്മാരുടെ ശരത്കാല പ്ലീനറി സമ്മേളനം ആരംഭിച്ച വേളയിൽ, തന്റെ സമീപകാല അപ്പസ്തോലിക സന്ദർശനം ‘മറക്കാനാവാത്ത ഒരു അനുഭവമാക്കി’ മാറ്റാൻ സഹായിച്ചതിന് ലെയോ പതിനാലാമൻ മാർപാപ്പ നന്ദി പറഞ്ഞു. കത്തിലൂടെ, തന്റെ സന്ദർശനത്തിന്റെ പാസ്റ്ററൽ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ മാർപാപ്പ മെത്രാന്മാരോട് ആവശ്യപ്പെട്ടു.
മാർസെയിൽ ആർച്ച്ബിഷപ്പും ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ ഷാങ്-മാർക്ക് അവെലിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് മാർപാപ്പയുടെ കത്ത് വായിച്ചു. “എന്റെ ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയാകുമ്പോൾ, സന്ദർശനത്തിന്റെ മികച്ച സംഘാടനത്തിന് വീണ്ടും ഒരിക്കൽ കൂടി നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ദിനങ്ങൾ മറക്കാനാവാത്ത അനുഭവമാക്കി മാറ്റാൻ ബിഷപ്പുമാരും വിശ്വാസികളും, സിവിൽ-മതാധികാരികളും, വിശ്വാസികളും അവിശ്വാസികളും ഒരുപോലെ തങ്ങളുടെ കഴിവുകൾ ഉപയോഗിച്ചു,” പാപ്പ കത്തിലൂടെ വെളിപ്പെടുത്തി.
അതേസമയം, ബിഷപ്പുമാരുടെ പ്രവർത്തനങ്ങളെ പാപ്പ ലൂർദ് മാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപിച്ചു. “നിങ്ങളുടെ രൂപതാ സമൂഹങ്ങൾക്കിടയിലുള്ള പാസ്റ്ററൽ ദൗത്യത്തെ അമ്മ അനുഗമിക്കട്ടെ. അങ്ങനെ ഫ്രാൻസിൽ വീണ്ടും വിശുദ്ധി വിടരുകയും തഴച്ചുവളരുകയും ചെയ്യട്ടെ,” പാപ്പ കത്തിൽ വെളിപ്പെടുത്തി.




