
അമേരിക്കൻ സംസ്ഥാനമായ ഐഡഹോയിൽ (Idaho) ഗർഭച്ഛിദ്രത്തിനുള്ള അവകാശം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ജനഹിതപരിശോധന ഈ വർഷം നവംബർ മൂന്നിന് നടക്കും.
ജനഹിതപരിശോധന ബാലറ്റിൽ ഉൾപ്പെടുത്താൻ ആവശ്യമായതിലധികം ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞതായി ഐഡഹോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജൂലൈ 13 – ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 51 ശതമാനം വോട്ടർമാർ അനുകൂലിച്ച് വോട്ട് ചെയ്താൽ ഈ നിർദേശം നിയമമായി മാറും. നിലവിൽ ഐഡഹോയിൽ നിലനിൽക്കുന്ന കടുത്ത ഗർഭച്ഛിദ്ര വിലക്കുകൾക്ക് ഇളവ് വരുത്തുക എന്നതാണ് ലക്ഷ്യം. ഗർഭച്ഛിദ്രത്തിന് പുറമെ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാനും വന്ധ്യതാ ചികിത്സകൾക്കും പ്രസവാനന്തര പരിചരണങ്ങൾക്കും വ്യക്തികൾക്കുള്ള അവകാശങ്ങൾ ഇതിലൂടെ നിയമപരമായി സംരക്ഷിക്കപ്പെടും.
ഗർഭഛിദ്രം ചെയ്യണമോ വേണ്ടയോ എന്ന തീരുമാനം ഗർഭിണിയായ വ്യക്തിക്ക്
നിയമപരമായി എടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന നിലപാടിനെയാണ് സാധാരണ സൂചിപ്പിക്കുന്നത്.




