സ്പെയിനിൽ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടം: അനുശോചനവും പ്രാർഥനയും അറിയിച്ച് ലെയോ പാപ്പ

​സ്പെയിനിലെ സെൻട്രൽ ടോളിഡോയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചനവും പ്രാർഥനയും അറിയിച്ചു. ​ഉർദ നഗരത്തിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. അപകടത്തിൽ 68 പേർ മരണപ്പെടുകയും 53 -ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ടോളിഡോ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കോ സെറോ ഷാവേസിന് അയച്ച ടെലഗ്രാമിലൂടെയാണ് മാർപാപ്പ അനുശോചന സന്ദേശം അറിയിച്ചത്. ​രക്ഷാപ്രവർത്തനം തുടരുന്ന ദുരന്തനിവാരണ സേനാംഗങ്ങൾക്ക് മാർപാപ്പ പിന്തുണയും പ്രാർഥനയും വാഗ്ദാനം ചെയ്തു. അപകടത്തെ തുടർന്ന് സ്പെയിൻ സർക്കാർ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.