58 -ാമത് ആഗോള മാധ്യമദിനത്തിന്റ പ്രമേയം പുറത്തുവിട്ട് വത്തിക്കാൻ പ്രസ്സ് ഓഫീസ്

2024 -ൽ നടക്കുന്ന 58 -ാമത് ലോക ആശയവിനിമയദിനത്തിന് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത വിഷയം വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹൃദയത്തിന്റെ ജ്ഞാനവും: പൂർണ്ണമായ മാനുഷികമായ ആശയവിനിമയത്തിന്’ എന്നതാണ് അടുത്തവർഷത്തെ പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തത്.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളുടെ പരിണാമം യന്ത്രങ്ങളിലൂടെയും അവയുമായും ആശയവിനിമയം നടത്തുന്നത് കൂടുതൽ സ്വാഭാവികമാക്കുന്നു. മനുഷ്യചിന്തയിൽനിന്നും ഉരുത്തിരിയുന്ന കണക്കുകൂട്ടലുകളും മനുഷ്യനിർമ്മിതമായ ഒരു യന്ത്രം ഉല്പാദിപ്പിക്കുന്ന ഭാഷയെയും തിരിച്ചറിയുക കൂടുതൽ ബുദ്ധിമുട്ടാണ്” – വത്തിക്കാൻ പങ്കുവച്ചു.

“സാങ്കേതികവിദ്യയൊക്കെ വളർന്നാലും ആളുകൾക്കിടയിൽ മാത്രമേ ആശയവിനിമയം നടത്താൻ കഴിയൂ. മനുഷ്യവ്യക്തിത്വത്തെ പൂർണ്ണതയിലേക്കെത്തിക്കുന്നതിന് ആശയവിനിമയം അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്” – മാർപാപ്പ പങ്കുവച്ചു. ഈ സാഹചര്യത്തിൽ കൃത്രിമബുദ്ധിയും അതിന്റെ ഉപയോഗങ്ങളും തീർച്ചയായും പരിശുദ്ധ പിതാവിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആഗോള മാധ്യമദിനത്തിന്റ പ്രമേയം ആർട്ടിഫിഷൽ ഇന്റലിജൻസ് ആയിരിക്കുമെന്ന് മാർപാപ്പ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.