വ്യക്തിഗതസഭകളിലെ യുവജനസമ്മേളന പ്രമേയം പുറത്തിറക്കി

2025 -ലെ മഹാജൂബിലി സമ്മേളനത്തിനൊരുക്കമായി 2023, 2024 വർഷങ്ങളിലെ വ്യക്തിഗതസഭകളിൽ ആഘോഷിക്കുന്ന യുവജനസമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു. ആഗോള യുവജനസംഗമം പോലെതന്നെ ഏറെ പ്രധാനപ്പെട്ടതും വ്യക്തിഗതസഭകളിലും യുവജനങ്ങൾ ഒത്തുകൂടുകയും പലവിധമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

2021 -ൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തുരാജന്റെ തിരുനാൾദിനം ആഗോളയുവജനദിനമായി പ്രഖ്യാപിച്ചിരുന്നു. തദനുസരണം ഈ തിരുനാൾദിനത്തിലാണ് വ്യക്തിഗതസഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്. 2023 -ലെ മുപ്പത്തിയെട്ടാമത്‌ വ്യക്തിഗതസഭ, യുവജനസംഗമത്തിന്റെ വിഷയം ‘പ്രത്യാശയിലുള്ള സന്തോഷം’ എന്ന, റോമക്കാർക്ക് എഴുതപ്പെട്ട ലേഖനം പന്ത്രണ്ടാം അധ്യായം പന്ത്രണ്ടാം തിരുവചനവും, 2024 -ലേത് ‘കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു’ എന്ന റോമക്കാർക്ക് എഴുതപ്പെട്ട ലേഖനം നാല്പതാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനവുമാണ്.

ക്രിസ്തുസ് വിവിത്ത് (Christus Vivit) എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ലോകത്തിന്റെ യുവത്വവും നമ്മുടെ പ്രത്യാശയുമെന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ച പാപ്പാ, വരാനിരിക്കുന്ന രണ്ട് യുവജനവിഷയങ്ങൾ മുൻനിർത്തി ക്രിസ്തീയപ്രത്യാശയുടെ അർഥത്തിലേക്ക് ആഴ്ന്നിറങ്ങാനും ക്രിസ്തു ജീവിച്ചിരിക്കുന്നു എന്നതിന് സന്തോഷത്തോടെ സാക്ഷ്യംവഹിക്കാനും യുവജനങ്ങളെ ക്ഷണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.