അമൽ ജ്യോതി കോളേജിനെതിരെയുള്ള പ്രചരണം അടിസ്ഥാനരഹിതം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആയ ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്ന് കോളേജിനെതിരെ തെറ്റിധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് വേദനാജനകം.  കോളേജ് മാനേജ്‌മെന്റ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റ് പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ, പി.റ്റി.എ എന്നിവരുടെ അഗാധദുഃഖം അറിയിക്കുന്നു. ശ്രദ്ധയുടെ കുടുംബത്തോടുള്ള ആത്മാർത്ഥമായ അനുശോചനവും രേഖപ്പെടുത്തട്ടെ. ശ്രദ്ധയുടെ അകാലവിയോഗത്തിലുള്ള അനുശോചന യോഗം ജൂൺ 5 തിങ്കളാഴ്ച, കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

2023 മേയ് മാസം മുഴുവൻ സർവ്വകലാശാലയുടെ പ്രഖ്യാപിത അവധി ആയിരുന്നതിനാൽ ജൂൺ 1-നാണ് ശ്രദ്ധ ലേഡീസ് ഹോസ്റ്റലിൽ എത്തിയത്. പിറ്റേന്ന്  രാത്രി റൂം മേറ്റ്സ് അത്താഴത്തിന് പോയ സമയത്താണ് എട്ടു മണിയോടെ ശ്രദ്ധ ആത്മഹത്യാശ്രമം നടത്തിയതായി കാണപ്പെട്ടത്. ഉടൻ തന്നെ ഏറ്റവും അടുത്തുള്ള മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചു. ഇതേ സമയം പോലീസിനെയും രക്ഷിതാക്കളെയും വിവരം അറിയിച്ചിരുന്നു. സുതാര്യതയതോടെ ആയിരുന്നു ആദ്യന്തം കാര്യങ്ങളെല്ലാം ചെയ്തത്. നിർഭാഗ്യവശാൽ ശ്രദ്ധയെ രക്ഷിക്കാനായില്ല. രാത്രി വൈകി പിതാവും ബന്ധുവും ആശുപത്രിയിലെത്തി. ജൂൺ 3-ന് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റമാർട്ടം നടത്തപ്പെട്ടു. വൈകിട്ട് എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തുള്ള വീട്ടിൽ അന്ത്യകർമ്മങ്ങളിലും സംസ്ക്കാര ചടങ്ങിലും കോളേജ് അധികൃതരും അധ്യപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റ് പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ, പി.റ്റി.എ എന്നിവരുടെ അഗാധദുഃഖം അറിയിക്കുന്നു. ശ്രദ്ധയുടെ കുടുംബത്തോടുള്ള ആത്മാർത്ഥമായ അനുശോചനവും രേഖപ്പെടുത്തട്ടെ. ശ്രദ്ധയുടെ അകാലവിയോഗത്തിലുള്ള അനുശോചന യോഗം ജൂൺ 5 തിങ്കളാഴ്ച, കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

ശ്രദ്ധയുടെ മരണം ഞങ്ങളെയെല്ലാം ഏറെ ദുഃഖിതരാക്കുന്നു. തെറ്റിധാരണ പരത്തുന്ന കാരണങ്ങൾ പലതും പ്രചരിപ്പിക്കുന്നത് ഏറെ വേദനാജനകമാണ്. സുതാര്യമായ അന്വേഷണത്തിലൂടെ കാരണങ്ങൾ കണ്ടെത്തണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. കെ. കാർത്തിക്കിന് കത്ത് സമർപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു ദുരനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുത് എന്ന് തീവ്രമായി ആഗ്രഹിക്കുന്നു. ശ്രദ്ധയുടെ മൊബൈൽ, ലാപ്ടോപ്പ് എന്നിവ പോലീസിന് കൈമാറി.

അന്വേഷണം പൂർത്തിയാകുംവരെ അനാവശ്യവും അസത്യപൂർണ്ണവുമായ ആരോപണങ്ങളിലൂടെ ഏറെ വേദനിക്കുന്ന അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും, സഹപാഠികളെയും പ്രതിക്കൂട്ടിൽ നിർത്തരുതെന്നു അഭ്യർത്ഥിക്കുന്നു. സർക്കാർ നിയമസംവിധാനങ്ങളുടെ അന്വേഷണത്തിനും എല്ലാ സഹകരണവും നൽകും. മരണത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഉടൻ കണ്ടത്തുമെന്നും പ്രതീക്ഷിക്കുന്നു.

മാനേജർ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാഞ്ഞിരപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.