യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ വത്തിക്കാൻ പോലീസ് അംഗങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പാപ്പ

വത്തിക്കാന്റെ സുരക്ഷാ വിഭാഗമായ ജെൻഡർമേരി അംഗങ്ങൾ തങ്ങളുടെ ഔദ്യോഗിക ജീവതത്തിലും വ്യക്തിജീവിതത്തിലും യേശുക്രിസ്തുവിനെ കേന്ദ്രസ്ഥാനത്ത് നിർത്തണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ജെൻഡർമേരി അംഗങ്ങൾക്കായി വത്തിക്കാൻ തോട്ടത്തിലെ ലൂർദ് കപ്പേളയിൽ അർപ്പിച്ച പ്രത്യേക വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

“മറ്റുള്ളവരെ പരിഹരിക്കേണ്ട ഒരു പ്രശ്നമായല്ല, മറിച്ച് ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ വ്യക്തികളായാണ് നിങ്ങൾ കാണുന്നത് എന്നത് ഏറെ മനോഹരമായ കാര്യമാണ്,” എന്ന് മാർപ്പാപ്പ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ദൗത്യവും കടമയും വിശ്വസ്തതയോടും എളിമയോടും കൂടി നിർവഹിക്കാൻ ആവശ്യപ്പെട്ട മാർപ്പാപ്പ, ക്രിസ്തു കാണിച്ചുതന്ന സേവനത്തിന്റെ പാത പിന്തുടരണമെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.

വത്തിക്കാൻ നഗരത്തിന്റെ സുരക്ഷയും മാർപ്പാപ്പയുടെ സുരക്ഷാ ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്ന പ്രമുഖ വിഭാഗമാണ് വത്തിക്കാൻ ജെൻഡർമേരി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.