പെറു സന്ദർശനത്തിനിടെ ‘അദ്ഭുതങ്ങളുടെ കർത്താവിന്റെ’ തിരുസ്വരൂപത്തിനു സമീപം പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും

പെറുവിലെ അദ്ഭുതരൂപമായ ലോർഡ് ഓഫ് മിറക്കിൾസിന്റെ സാന്നിധ്യത്തിലായിരിക്കും ലെയോ പതിനാലാമൻ പാപ്പയുടെ വിശുദ്ധ ബലിയർപ്പണം നടക്കുക എന്ന് ബ്രദർഹുഡ് ഓഫ് ദി ലോർഡ് ഓഫ് മിറക്കിൾസ് അറിയിച്ചു. നവംബർ 15 ന് ലിമയിലെ ലാസ് പൽമാസ് എയർബേസിൽ അർപ്പിക്കുന്ന ദിവ്യബലിയിലാണ് ലോർഡ് ഓഫ് മിറക്കിൾസ് രൂപവും സ്ഥാപിക്കുക.

ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന നഗരപ്രദക്ഷിണം ലിൻസ്, സാൻ ഇസിദ്രോ, സുർക്വില്ലൊ, മിറാഫ്ലോറസ്, സുർക്കോ എന്നീ അഞ്ച് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ലിൻസ്, സാൻ ഇസിദ്രോ, സുർക്വില്ലൊ എന്നീ പ്രദേശങ്ങളിലേക്ക് ആദ്യമായാണ് ഈ തിരുസ്വരൂപം എത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിശുദ്ധ പിതാവ് കാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയിൽ രൂപം എത്തിക്കുന്നതിനായി ഉച്ചയ്ക്ക് ഒരുമണിയോടെ ഗേറ്റ് 3 വഴി തിരുസ്വരൂപം എയർബേസിൽ കൊണ്ടുവരും.

തിരുസ്വരൂപം തിങ്കളാഴ്ച (നവംബർ 16) വരെ ലാസ് പൽമാസ് എയർബേസിൽ തുടരും. അന്നേ ദിവസം വൈകുന്നേരം നാലിന് മൊണാസ്റ്ററി ഓഫ് ലാസ് നസറേനസിലേക്കു തിരികെ കൊണ്ടുപോകുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.