യുദ്ധം എപ്പോഴും തിന്മയാണ്; സഭ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്: കർദിനാൾ ടോബിൻ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, ശക്തമായ സമാധാന സന്ദേശവുമായി കർദിനാൾ ജോസഫ് ടോബിൻ. യുദ്ധം എപ്പോഴും തിന്മയാണെന്നും അത് ദൈവത്തിന്റെ സൃഷ്ടിപരമായ ധാർമ്മിക ക്രമത്തെയും ഐക്യത്തെയും തകർക്കുന്നതാണെന്നും ന്യൂയോർക്ക് അതിരൂപതയുടെ തലവനായ കർദിനാൾ ടോബിൻ പറഞ്ഞു.

മനുഷ്യജീവൻ സംരക്ഷിക്കുന്നതിനോ സമാധാനം പുനഃസ്ഥാപിക്കുന്നതിനോ ചിലപ്പോൾ സൈനിക നടപടികൾ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ അത്തരം സന്ദർഭങ്ങളിൽ പോലും യുദ്ധത്തെ ആഘോഷിക്കാനോ മഹത്വവൽക്കരിക്കാനോ കഴിയില്ല. യുദ്ധം എപ്പോഴും ഒരു തിന്മ തന്നെയാണ്. സഭ എല്ലാത്തരം യുദ്ധങ്ങളെയും എതിർക്കുന്നു. എപ്പോഴും എവിടെയും സമാധാനത്തിന്റെ പക്ഷത്തുമാത്രമാണ് സഭ നിലകൊള്ളുന്നത്. കർദിനാൾ ടോബിൻ വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക യുദ്ധ സാങ്കേതികവിദ്യകൾ വലിയ ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തെ ഒരു മഹത്വവൽക്കരിക്കുന്ന കാര്യമായി കാണുന്ന രീതിയെ അദ്ദേഹം വിമർശിച്ചു. സമാധാനം എന്നത് വെറുമൊരു പോരാട്ടമില്ലാത്ത അവസ്ഥ മാത്രമല്ല. അഹങ്കാരം, വ്യർഥാഭിമാനം, പ്രതികാര ചിന്തകൾ എന്നിവ വെടിഞ്ഞാൽ മാത്രമേ യഥാർഥ സമാധാനം കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.