വനംവകുപ്പിന്റെ വാഹനത്തിൽ ജനവാസമേഖലകളിൽ ഇറക്കിവിട്ട കാട്ടുപന്നികളെ തിരികെ വനത്തിൽ വിടുന്നതിന് വനംവകുപ്പ് തയ്യാറാകണം: കത്തോലിക്ക കോൺഗ്രസ്

വനംവകുപ്പിന്റെ വാഹനത്തിൽ കോരുത്തോട്, കൊമ്പുകുത്തി ജനവാസമേഖലകളിൽ ഇറക്കിവിട്ട കാട്ടുപന്നികളെ തിരികെ വനത്തിൽ വിടുന്നതിന് വനംവകുപ്പ് തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ ആവശ്യപ്പെട്ടു.

വന്യജീവികളുടെ സാന്നിധ്യം പെട്ടെന്ന് കൂടുതലായിവന്ന പ്രദേശങ്ങളിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ വന്യജീവികളെ ഇറക്കിവിട്ടതായി സംശയമുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. വന്യജീവികളെ വനത്തിനുള്ളിൽ നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്. വന്യജീവികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരിക്കുന്ന ഭീതി അകറ്റണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ തയ്യാറാവണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.