
കെസിബിസി മീഡിയ കമ്മിഷന്റെ നേത്യത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5.00 ന് ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി പി സി വിഷ്‌ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിക്കും. പ്രശസ്‌ത സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയുമായിരിക്കും.
പിഓസി ഡയറക്ടറും കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ. ഫാ തോമസ് തറയിൽ ഹൈബി ഈഡൻ എംപി, ഉമാ തോസ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. സമ്മേളനത്തെ തുടർന്ന് കൊച്ചിൻ മിഡാക്കിന്റെ അക്ഷയമന്ത്രം എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. നാടകോത്സവം സെപ്തംബർ 18 വെള്ളിയാഴ്ച മുതൽ 27 ഞായറാഴ്‌ച വരെയാണ്. എല്ലാ ദിവസവും വൈകിട്ട് ആറിന് നാടകം ആരംഭിക്കുന്നു.
സെപ്തംബർ 27 ഞായറാഴ്ച വൈകിട്ട് 5.00 ന് സമാപനസമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം സെന്റ് ജോസഫ്സസ് കമ്യൂണിക്കേഷൻസിന്റെ ‘നീതിയുടെ കാവൽക്കാരൻ’ എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.
പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 8281054656, 9446024490




