
ലെയോ പതിനാലാമൻ പാപ്പ ഇന്ന് ഉച്ചകഴിഞ്ഞ് സെന്റ് ജോൺ ലാറ്ററൻ ബസലിക്ക സന്ദർശിക്കും. റോം രൂപതാ സമ്മേളനത്തിന് പാപ്പ അധ്യക്ഷത വഹിക്കുകയും പുതിയ പാസ്റ്ററൽ വർഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്യും.
രൂപതയിലെ 334 ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പ്രാർഥനയോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. കർദിനാളിന്റെ ആമുഖപ്രസംഗം, മൂന്ന് അനുഭവം പങ്കുവയ്ക്കലുകൾ (testimonies), തുടർന്ന് ലെയോ പാപ്പയുടെ സമാപന പ്രസംഗം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.
സഭയിൽ സിനഡാലിറ്റി (synodality), ഐക്യം, ദൗത്യം എന്നിവ കൂടുതൽ വളർത്തിയെടുക്കണമെന്ന് കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ മാർപാപ്പ നൽകിയ മാർഗനിർദേശങ്ങൾ മുൻനിർത്തിയാണ് ഈ വർഷത്തെ പദ്ധതികൾ അവതരിപ്പിക്കുന്നത്.
“മെത്രാനും അദ്ദേഹത്തിന്റെ രൂപതയും തമ്മിലുള്ള ബന്ധം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്,” കർദിനാൾ വികാരി ബാൾഡോ റെയ്ന പറഞ്ഞു.




