ഇറ്റലിയിൽ ഭൂകമ്പത്തിൽ തകർന്ന മേഖലകളുടെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്ന് ലെയോ പാപ്പ

മധ്യ ഇറ്റലിയിൽ വിനാശകരമായ ഭൂകമ്പമുണ്ടായി പത്ത് വർഷം പൂർത്തിയാകുമ്പോഴും ദുരന്തബാധിത മേഖലകളുടെ പുനർനിർമ്മാണം വേഗത്തിലും സുരക്ഷിതമായും സുതാര്യമായും പൂർത്തിയാക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിൽ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയിത്.

​2016-2017 കാലഘട്ടത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പതിനായിരത്തോളം ആളുകൾ ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്.

അതേസമയം, മുന്നോട്ടുള്ള യാത്രയ്ക്ക് വഴികാട്ടുന്ന കൃത്യമായ ലക്ഷ്യബോധവും ശരിയായ കാഴ്ചപ്പാടും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ സന്ദേശത്തിൽ ഉയർത്തിക്കാട്ടി. ദൈവത്തിലും മനുഷ്യബന്ധങ്ങളിലും പൊതുനന്മയിലും അധിഷ്ഠിതമായിരിക്കണം ഈ വീണ്ടെടുപ്പെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.