സിനഡ്: കത്തോലിക്കാ സഭയുടെ വിനയത്തിന്റെ പ്രകടനമാണ് സിനഡിന്റെ തുറന്ന സമീപനവും സുതാര്യതയും

വത്തിക്കാൻ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ മേധാവിയും സിനഡ് ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റുമായ ഡോ. പാവൊളോ റുഫീനിയും അതേ കമ്മീഷന്റെ തന്നെ സെക്രട്ടറി ഷീല പിയേഴ്സും, നിലവിൽ പൊതുസഭ, സിനഡിന്റെ  അന്ത്യത്തിൽ പ്രസിദ്ധീകരിക്കേണ്ട ഡോക്യുമെന്റിന്റെ ചർച്ചയിലാണ് എന്ന് അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ‘ദൈവജനത്തിനുള്ള കത്ത്’ എന്ന രേഖ, പൊതുസഭ അംഗീകരിച്ചതിനെ തുടർന്ന് പ്രസിദ്ധീകരിച്ചിരുന്നു. ശനിയാഴ്ച സിനഡിന്റെ സിന്തസിസ് രേഖ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും തുറന്ന ചർച്ചകളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സിനഡ് ദൈവജനത്തിനെഴുതിയ കത്തിനെ 336 പേർ അനുകൂലിച്ചും 12 പേർ എതിർത്തും വോട്ട് ചെയ്തുവെന്ന് പിരെസ് പൊതുസമ്മേളനത്തിൽ നടന്ന പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു. സഭയുടെ മിഷനറി ധൈര്യത്തിന്റെ ആവശ്യകതയും വിശ്വാസത്തിലും മിഷനറി ഉത്സാഹത്തിലും യേശുവുമായുള്ള കൂടിക്കാഴ്ചയുടെ കേന്ദ്രസ്ഥാനവും ചർച്ചചെയ്യപ്പെട്ടു. പ്രാർഥന, പ്രാർഥനാഗ്രൂപ്പുകൾ, ദിവ്യബലി, അനുരഞ്ജന കൂദാശ എന്നിവ സഭയുടെ ദൗത്യത്തിന് അത്യന്താപേക്ഷിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. സിനഡാലിറ്റിയുടെ ആരാധനാപരമായ വശവും ആരാധനാക്രമത്തിൽ മാതൃസ്ഥാനമെന്ന നിലയിൽ സിനഡിന്റെ പങ്കും ചർച്ചചെയ്യപ്പെട്ടു. സെൻസൂസ് ഫിദെയിയുടെ (വിശ്വാസബോധം) പ്രാധാന്യവും സഭയിലെ സ്ത്രീകളുടെ വിലയും ഊന്നിപ്പറഞ്ഞു. സ്ത്രീകളുടെ, കേൾക്കാനും ആശ്വസിപ്പിക്കാനും ഉപദേശിക്കാനുമുള്ള പ്രത്യേക കഴിവിനെയും സഭയുടെ ശ്രവണത്തെക്കുറിച്ചു പറഞ്ഞ അവസരത്തിൽ ഉയർന്നുവന്നതും പെരസ് വിവരിച്ചു.

ശാരീരികം മാത്രമല്ല, വിവിധതരത്തിലുള്ള ദുരുപയോഗങ്ങളെ അഭിസംബോധന ചെയ്യേണ്ടതും സിനഡിൽ ചർച്ചചെയ്യപ്പെട്ടു. ദൈവരാജ്യത്തോടുള്ള സഭയുടെ പ്രതിബദ്ധതയും സ്വാഗതംചെയ്യപ്പെടുക എന്ന ദൗത്യവും ഊന്നിപ്പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളെക്കുറിച്ചും ക്രൈസ്തവ ഐക്യം, മതാന്തര സംഭാഷണം, അവിശ്വാസികളുമായുള്ള ബന്ധം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുസഭയിൽ പരാമർശങ്ങളുയർന്നു. ആഗോളതലത്തിൽ വടക്കുമുതൽ തെക്കുവരെയുള്ള സാംസ്കാരിക കോളനിവൽക്കരണം ഒരു പ്രശ്നമായി ഉയർത്തപ്പെട്ടു. സമാധാനത്തിന്റെ പ്രാധാന്യം ഉൾപ്പെടെ ലോകപ്രതിസന്ധികളിൽ സഭയുടെ സാന്നിധ്യം ഊന്നിപ്പറഞ്ഞു. സംഘർഷമേഖലകളിലുള്ളവരുടെ കഷ്ടപ്പാടും കടുത്ത അസമത്വത്തിന്റെ സാഹചര്യങ്ങളും ഉയർത്തിക്കാട്ടി. ദരിദ്രരെ സഭയുടെ ദൗത്യത്തിന്റെ കേന്ദ്രത്തിൽ നിർത്തുന്നത് ഒരു ക്രിസ്തുശാസ്ത്രപരമായ വശമായി ഊന്നിപ്പറഞ്ഞു.

സിനഡിന്റെ പതിനാറാമത് ജനറൽ അസംബ്ലിയെ ക്കുറിച്ചു നടന്ന പത്രസമ്മേളനത്തിൽ ഡോ. റൂഫിനി ‘സിന്തസിസ് റിപ്പോർട്ടിന്റെ’ ഉദ്ദേശ്യം ചർച്ചചെയ്തു. ഈ റിപ്പോർട്ട് ഒരു താൽക്കാലിക രേഖയായിട്ടായിരിക്കും വർത്തിക്കുകയെന്നും 2024 ഒക്ടോബറിൽ അംഗീകരിക്കേണ്ട അവസാനരേഖയിൽനിന്ന് അത് വ്യത്യസ്തമാണെന്നും അദ്ദേഹം പങ്കുവച്ചു. സിനഡിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന വിവേചനപ്രക്രിയയുടെ ഒരു അവലോകനം നൽകുക, നൂതനവും പര്യവേക്ഷണാത്മകവുമായ വശങ്ങൾ എടുത്തുകാട്ടുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാനലക്ഷ്യങ്ങൾ. പ്രത്യേകിച്ച്, എവിടെയാണ് കൂടുതൽ വിചേനാത്മകമായ വിചിന്തനം നടന്നതെന്നും എവിടെയാണ് ഇനിയും ആവശ്യമുള്ളതെന്നും ഈ സിന്തസിസ് ഡോക്യുമെന്റ് വിവരിക്കും. അത് ദൈവജനത്തിനുമുന്നിൽ തിരിച്ചേല്പിച്ച് അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്ന ഒരു വൃത്താകാര പ്രക്രിയയായിരിക്കും ഇതെന്നും റുഫീനി അറിയിച്ചു.

സിനഡൽ അനുഭവത്തിൽ സന്തോഷവും ചൈതന്യവും പ്രോത്സാഹിപ്പിക്കാൻ ഇത് ശ്രമിക്കുന്നു. വിവിധ ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള സാഹോദര്യപ്രതിനിധികളുടെ പങ്കാളിത്തം ക്രിസ്റ്റ്യൻ മുറെ വിശദീകരിച്ചു. കത്തോലികേതര സഹോദരസഭയിൽ നിന്നായി 12 പ്രതിനിധികളാണ് സിനഡിൽ സന്നിഹിതരായിരുന്നത്. ചർച്ചകളിലെ അവരുടെ സജീവ പങ്കാളിത്തവും സിനഡിന്റെ ഒരുക്കമായി നടത്തിയ ധ്യാനത്തിൽ അവർ പങ്കുചേർന്നതും അദ്ദേഹം എടുത്തുകാണിച്ചു. കർദിനാൾ കോഹ് സിനഡിന്റെ എക്യുമെനിക്കൽ മാനത്തിന് ഊന്നൽ നൽകി. മാമ്മോദീസയെ എക്യുമെനിസത്തിന്റെയും സിനഡലിസത്തിന്റെയും അടിത്തറയായി ബന്ധപ്പെടുത്തിയ അദ്ദേഹം നമ്മെ ഒന്നിപ്പിക്കുന്നത് മാമ്മോദീസ എന്ന കൂദാശയാണെന്ന് സൂചിപ്പിച്ചു.

പാശ്ചാത്യ – തെക്കൻ യൂറോപ്യൻ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത, ഇയോസിഫ് സിനഡിന്റെ സമഗ്രസമീപനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ക്രൈസ്തവർക്കിടയിൽ ഐക്യം പിന്തുടരുന്നതിന് അദ്ദേഹം ഊന്നൽ നൽകി. കത്തോലിക്കാ സഭയുടെ വിനയത്തിന്റെ പ്രകടനമായാണ് സിനഡിന്റെ തുറന്ന സമീപനത്തെയും സുതാര്യതയെയും ലോക പെന്തക്കോസ്ത് ഫെഡറേഷൻ പ്രതിനിധി ഒപുക്കു ഒനൈന അഭിനന്ദിച്ചത്. സമാധാനപരമായും ക്രിയാത്മപരവുമായി നടന്ന സംവാദത്തെ ചൂണ്ടിക്കാട്ടി, ചർച്ചകൾക്ക് ഉപയോഗിക്കുന്ന രീതിക്ക് ഊന്നൽ നൽകിക്കൊണ്ട് ആർച്ചുബിഷപ്പ് ഗെഡെക്കി തന്റെ നല്ല അനുഭവം പങ്കിട്ടു. സിനഡാലിറ്റിക്ക് മുൻഗണന നൽകാനുള്ള മെത്രാന്മാർക്കിടയിലെ ആഗോള ആഗ്രഹത്തെക്കുറിച്ചും എക്യുമെനിക്കൽ പങ്കാളികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളിൽ അതിന്റെ വേരുകളെക്കുറിച്ചും ഡോ. കാതറിൻ ക്ലിഫോർഡ് ചർച്ചചെയ്തു. അനുരഞ്ജനത്തിലേക്കുള്ള സഭയുടെ യാത്രയ്ക്ക് ഇഷ്ടപ്പെട്ട ചിത്രമെന്ന നിലയിൽ സ്വീകാര്യമായ എക്യുമെനിസത്തിന്റെയും സിനഡലിസത്തിന്റെയും പ്രാധാന്യവും അവർ ഉയർത്തിക്കാട്ടി.

ചോദ്യോത്തര സെഷനിൽ, സുവിശേഷവൽക്കരണത്തിൽ എക്യുമെനിസത്തിന്റെ പങ്ക്, പോളണ്ടിലെ ഭാവി പുരോഹിതർക്കുള്ള പരിശീലനം വിപുലീകരിക്കൽ, ആമസോണിനായുള്ള സിനഡിൽ ചർച്ചചെയ്തതുപോലെ വിവാഹിതരായ പുരുഷന്മാരെ നിയമിക്കാനുള്ള സാധ്യത എന്നിവ വിഷയങ്ങൾ ഉയർന്നു. അടുത്ത വർഷത്തേക്ക് അസംബ്ലി അതേപടി തുടരുമെന്ന് ഡോ. റൂഫിനി വ്യക്തമാക്കി. ഓർത്തഡോക്സ് അനുഭവത്തിൽ സമവായത്തിലെത്തുന്നതിനുള്ള വെല്ലുവിളികളെക്കുറിച്ച് റൊമാനിയൻ മെത്രാപ്പൊലീത്ത സംസാരിച്ചു.

ചുരുക്കത്തിൽ, നടന്നുകൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും സഭയ്ക്കുള്ളിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും സന്തോഷകരവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു താൽക്കാലിക രേഖയായിരിക്കും സിന്തസിസ് റിപ്പോർട്ട്. സാഹോദര സഭാപ്രതിനിധികളുടെ സജീവ പങ്കാളിത്തം, സിനഡ് എക്യുമെനിസം, സംവാദം, വ്യത്യസ്ത വീക്ഷണങ്ങളോടുള്ള സ്വീകാര്യത എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചോദ്യോത്തര സെഷനിൽ സിനഡിന്റെ ചർച്ചകളും ഭാവിനിർദേശങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുണ്ടായി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.