
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘സമൃദ്ധിയുടെ ഓണം സഹചർക്കൊപ്പം’ എന്ന പദ്ധതിക്കു തുടക്കമായി. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിഭവസമൃദ്ധമായ ഓണം ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കാരിത്താസ് സെക്കുലർ ഇൻസ്റ്റിട്യൂട്ടിന്റെ സഹകരണത്തോടെ, സാമ്പത്തിക സഹായത്തോടെയാണ് ഓണക്കിറ്റുകൾ വിതരണം നടത്തുന്നത്.
ഇടുക്കി ജില്ലയിലെ14 പഞ്ചായത്തുകളിലെ ജിഡിഎസ് സ്വാശ്രയസംഘ പ്രവർത്തകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്‌ഘാടനം കേരളം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, ഇടുക്കി എംഎൽഎ റോയി കെ പൗലോസ്, എന്നിവർ സന്നിഹിതരായിരുന്നു.




