കത്തോലിക്കാവിശ്വാസം സ്വീകരിച്ച റൊണാൾഡോ ദേവാലയത്തിൽവച്ച് വിവാഹിതനായി

ലോകപ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ ദേവാലയത്തിൽവച്ച് വിവാഹിതനായി. സെപ്റ്റംബർ 25 -ന് സ്പെയിനിലെ എസ് ക്യൂബെൽസ് ദേവാലയത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

മുൻ ഫുട്‌ബോൾ താരവും രണ്ടുതവണ ലോകചാമ്പ്യനും ‘ഓ ഫെനോമെനോ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവനുമായ റൊണാൾഡോ നസാരിയോ, ബ്രസീലിയൻ മോഡലായ സെലീന ലോക്ക്‌സിനെയാണ് വിവാഹം ചെയ്തത്. “ഇന്ന് ഞങ്ങളുടെ കുടുംബങ്ങൾ മതപരമായ ആഘോഷങ്ങൾക്കുവേണ്ടി ഒന്നിച്ചുകൂടി. അങ്ങനെ നിരവധി ആഘോഷങ്ങളുടെ ആഴ്ചയ്ക്ക് ആരംഭം കുറിക്കുന്നു” – സെലീന ട്വിറ്ററിൽ കുറിച്ചു.

സെപ്റ്റംബർ 12 -നാണ് ബ്രസീലിലെ സാവോ പോളോയിലെ കത്തോലിക്കാ ദേവാലയത്തിൽ വച്ച് റൊണാൾഡോ ജ്ഞാനസ്നാനം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.