നൈജീരിയയിലെ ക്രൈസ്തവപീഡനങ്ങൾ തടയുന്നതിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ നേതാക്കൾ

നൈജീരിയയിലെ ക്രൈസ്തവപീഡനങ്ങൾ തടയുന്നതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ യുഎസ് റിപ്പബ്ലിക്കൻ നേതാക്കൾ ചൂണ്ടിക്കാട്ടി. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ തുടരുകയും വംശീയ-മത സംഘർഷങ്ങളിലെ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യം റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്.

നൈജീരിയയിൽ ക്രൈസ്തവസമൂഹത്തിനു നേരെ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആശങ്കാജനകമാണെന്ന് സബ് കമ്മിറ്റി വിലയിരുത്തി. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളുടെയും ഫുലാനി ഗോത്രവിഭാഗക്കാരുടെയും ആക്രമണങ്ങൾക്ക് മതപരമായ ലക്ഷ്യങ്ങളുണ്ടെന്നും പലപ്പോഴും ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ഇവ നടപ്പിലാക്കുന്നതെന്നും യോഗത്തിൽ വെളിപ്പെടുത്തി. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും സുരക്ഷാക്രമീകരണങ്ങളിലും നൈജീരിയൻ സർക്കാരുമായി സഹകരിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികളിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ക്രിസ്ത്യാനികൾക്കെതിരായ അടിച്ചമർത്തലുകൾക്കും മതനിന്ദാ നിയമങ്ങൾക്കുമെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നും, ദുർബലരായ ജനവിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ നൈജീരിയൻ ഭരണകൂടത്തിനുമേൽ ശക്തമായ നയതന്ത്ര സമ്മർദം ചെലുത്തുമെന്നും റിപ്പബ്ലിക്കൻ പ്രതിനിധികൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.