വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടുമായി പീഡനം അനുഭവിക്കുന്നത് 360 മില്യൺ ക്രൈസ്തവർ

ലോകമെമ്പാടും 360 ദശലക്ഷത്തിലധികം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ പീഡനമനുഭവിക്കുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച 50 രാജ്യങ്ങളിലെ ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

2020 ഒക്‌ടോബർ ഒന്ന് മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഈ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം മുതൽ മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. അതായത്, ലോകത്തിലുള്ള ക്രൈസ്തവരിൽ ഏഴിലൊരാൾ മരണപ്പെടുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ 29 വർഷത്തിനിടെ ക്രൈസ്തവർക്കെതിരെ ഏറ്റവും ഉയർന്ന പീഡനം രേഖപ്പെടുത്തിയിട്ടുള്ളത് 2022- ലാണ്. പഠന കാലയളവിൽ 5,898 ക്രൈസ്തവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കൂടാതെ, 6,175 ക്രൈസ്തവർ അറസ്റ്റിലാവുകയും 5,110 ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്കയിൽ 15- ൽ ഒരു ക്രിസ്ത്യാനി കൊല്ലപ്പെടുന്നുണ്ടെന്നും, ഏഷ്യയിൽ അഞ്ചിൽ രണ്ട് ക്രിസ്ത്യാനികളും ആഫ്രിക്കയിൽ അഞ്ചിൽ ഒരു ക്രിസ്ത്യാനിയും വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭരണകൂടം ക്രൈസ്തവരെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ആക്രമിക്കുന്നത്. ക്രിസ്ത്യാനികളായ പുരുഷന്മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെൺകുട്ടികളെയും പീഡനത്തിനിരയാക്കുകയുമാണവർ ചെയ്യുന്നത്. ക്രൈസ്തവ പീഡനങ്ങളുടെ വർദ്ധനവ് ഇസ്ലാം തീവ്രവാദ സംഘടനകൾക്ക് തങ്ങളുടെ ആക്രമണം തുടരാൻ പ്രചോദനമേകുകയാണ്. ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം.

ആഫ്രിക്കയിൽ സർക്കാർ സംവിധാനങ്ങൾ ദുർബലമായതിനാൽ, ജിഹാദി സംഘടനകളുടെ ആക്രമണങ്ങൾ അവിടെ വർദ്ധിക്കുകയാണ്. ക്രൈസ്തവർക്കെതിരായ ഏറ്റവും വലിയ അക്രമത്തിന്റെ കേന്ദ്രമായി സബ്-സഹാറൻ ആഫ്രിക്ക ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 84 മില്യൺ ക്രൈസ്തവരാണ് വിശ്വാസം സംരക്ഷിക്കാൻ പലായനം ചെയ്‌തത്‌. ചൈനീസ് മാതൃകയിലുള്ള മതങ്ങളുടെ കേന്ദ്രീകൃത നിയന്ത്രണം പല രാജ്യങ്ങളിലും ഇന്ന് നിലവിലുണ്ട്. ലാറ്റിനമേരിക്കയിൽ, കോവിഡിന്റെ പേരുപറഞ്ഞ് ദേവാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. ക്യൂബയിൽ പല കത്തോലിക്കാ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. നിക്കരാഗ്വയിലും വെനിസ്വേലയിലും, ഭരണകക്ഷികൾ തന്നെ കത്തോലിക്കാ ബിഷപ്പുമാർക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയും ദേവാലയങ്ങളുടെ രജിസ്ട്രേഷൻ പെർമിറ്റുകൾ റദ്ദാക്കുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പായുടെ സന്ദർശനം അവിടെയുള്ള ക്രൈസ്തവർക്ക് വീണ്ടും തുടങ്ങാനുള്ള പ്രചോദനമേകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.