37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള ഇന്ന് സമാപിക്കും

കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ സമാപന സമ്മേളനവും അവാർഡു ദാനവും സെപ്തംബർ 27 ന് വൈകിട്ട് അഞ്ചിന് ബഹു. ഫിഷറീസ് & സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. കെ സി ബി സി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും.

സിനിമ സംവിധായകൻ ഷെയ്‌സൺ പി ഔസേപ്പ് മുഖ്യാതിഥിയായിരിക്കും. പി ഒ സി ഡ യറക്ടർ റവ ഫാ തോമസ് തറയിൽ, ടി ജെ വിനോദ് എം എൽ എ, മുഹമ്മദ് ഷിയാസ് എം എൽ എ എന്നിവർ പങ്കെടുക്കും. തുടർന്ന് സെന്റ് ജോസഫ് കമ്യൂണിക്കേഷന്റെ ‘നീതിയുടെ കാവൽക്കാരൻ’ എന്ന പ്രദർശന നാടകവും ഉണ്ടായിരിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.