
ഫ്രാൻസ് സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ പാരീസിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ദിവ്യബലിക്ക് ലെയോ പാപ്പ നേതൃത്വം നൽകി. ലൂർദ്ദിലെ ലോകപ്രശസ്തമായ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ പാപ്പ എത്തി. ഉച്ചകഴിഞ്ഞ് 3:00-ന് പാരീസിലെ പ്രശസ്തമായ ‘പ്ലാസ് ഡി ലാ കോൺകോർഡിലും’ ‘ഷാംപ്സ് എലിസേയിലുമായി’ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ സാക്ഷിനിർത്തിയാണ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചത്.
പാരീസിലെ സന്ദർശന പരിപാടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 5:45-ഓടെ മാർപാപ്പ ലൂർദ്ദിലേക്ക് തിരിച്ചു. തുടർന്ന് ലൂർദ്ദ് മാതാവ് ബെർണഡെറ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയിൽ എത്തി അവിടെ പ്രത്യേക പ്രാർഥന നടത്തി. ലോകസമാധാനത്തിനും രോഗികളുടെ സൗഖ്യത്തിനുമായി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു.



