മേയ് മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം

മേയ് മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം പുറത്തുവിട്ട് വത്തിക്കാൻ. യുവജനങ്ങളുടെ വിശ്വാസരൂപീകരണമാണ് 2022 മേയ് മാസത്തിലെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം.

“പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവത്തിലുള്ള പരിപൂർണ്ണമായ വിശ്വാസവും വിവേചനവരവും സമർപ്പണബോധവുമുള്ള യുവജനങ്ങൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു. ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വേണ്ടി മേയ് മാസത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും മേയ് ഒന്നിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് പാപ്പാ കൂട്ടിച്ചേർത്തു.

ഏതാനും മാസങ്ങൾക്കു മുമ്പ്, മാർപാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്ക് 2022-ലെ ഓരോ മാസത്തെയും ഫ്രാൻസിസ് മാർപാപ്പയുടെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളും പുറത്തുവിട്ടിരുന്നു. മാനവികതക്കും സഭയുടെ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് പാപ്പായുടെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.