ബുധനാഴ്ചകളിൽ പാപ്പാ നടത്തി വന്നിരുന്ന പൊതുപ്രഭാഷണ പരിപാടി ഓഗസ്റ്റിൽ പുനരാരംഭിക്കും

താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ പൊതു പ്രഭാഷണ പരിപാടികൾ അടുത്ത മാസം പുനരാരംഭിക്കും എന്ന് വത്തിക്കാൻ അറിയിച്ചു. ജൂലൈ മാസം വിദേശ പര്യടനങ്ങൾ ഉള്ളതിനാലും മറ്റും ബുധനാഴ്ചകളിൽ നടത്തി വന്നിരുന്ന പ്രഭാഷണ പരിപാടികൾ നിർത്തി വച്ചിരുന്നു.

താൽക്കാലികമായി പൊതു പ്രഭാഷണ പരിപാടി നിർത്തി വച്ചതിനു പിന്നിൽ പാപ്പായുടെ അവധിക്കാല പരിപാടികൾ അല്ല. മുൻ പാപ്പാമാരെ അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പാ വേനൽക്കാലത്ത് അവധി എടുത്തിരുന്നില്ല. അതിഥികളെ സ്വീകരിച്ചും ദൈനംദിന കർത്തവ്യങ്ങൾ നിർവഹിച്ചും അദ്ദേഹം വത്തിക്കാനിൽ തന്നെ തുടരുകയാണ്. കൂടാതെ ഈ വർഷം, 85 കാരനായ മാർപ്പാപ്പ, കാൽമുട്ടിന് പ്രശ്‌നമുണ്ടായിട്ടും, ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്ക് ഒരു അപ്പസ്തോലിക യാത്ര നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.