ദൈവം നമ്മെ ഒറ്റയ്ക്കാക്കില്ല എന്ന വിശ്വാസമാണ് പ്രത്യാശ: യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

പ്രത്യാശ എന്നത് ദൈവം നമ്മെ ഒറ്റയ്ക്കാക്കില്ല എന്ന വിശ്വാസമാണ് എന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 26 -ന് എല്ലാ രൂപതകളിലും ആചരിക്കുന്ന XXXVIII ലോക യുവജനദിനത്തോടനുബന്ധിച്ചുള്ള തന്റെ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

കഴിഞ്ഞ ആഗസ്റ്റിൽ ലിസ്ബണിൽ നടന്ന ലോക യുവജനദിനാഘോഷം പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. “യുവത്വം ‘പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും’ കാലമാണെങ്കിലും ‘യുവാക്കൾ ഉൾപ്പെടെ പലർക്കും, പ്രത്യാശ തീരെ ഇല്ലാതായതായി തോന്നുന്ന’ കാലത്താണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് കഷ്ടതകൾ ഏറുന്ന ഇന്നത്തെ ലോകത്തിൽ. എന്നാൽ പ്രതീക്ഷകൾ അസ്തമിക്കുന്നിടത്തും അസാധ്യമെന്നുതോന്നുന്നിടത്തും ദൈവം തന്റെ സ്നേഹവും കരുതലും വെളിപ്പെടുത്തും” – പാപ്പാ പറഞ്ഞു.

ക്രിസ്ത്യൻ പ്രത്യാശ എളുപ്പമുള്ള ഒന്നല്ല. സ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ചിരിക്കുന്ന ഉറപ്പാണ് അത്. ദൈവം തന്റെ വാഗ്ദാനം പാലിക്കുന്നതിനായി ഒരിക്കലും നമ്മെ തനിച്ചാക്കുകയില്ല. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.