ദൈവികമഹത്വം നാം സ്വപ്നം കാണണം: ഫ്രാൻസിസ് പാപ്പാ

ദൈവികമായ മഹത്വമാണ് ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ ജീവിതത്തിൽ സ്വപ്നം കാണേണ്ടതെന്നും അതിനായി ഉപവിപ്രവർത്തനങ്ങൾക്കായി കൂടുതൽ താത്പര്യമുള്ളവരാകണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. പതിനേഴാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെടുന്നത്.

“യഥാർത്ഥമായ മഹത്വം നാം സ്വപ്നം കാണുന്നുവെങ്കിൽ അത് നൈമിഷികമായ ലൗകീകമഹത്വമല്ല, മറിച്ച് ദൈവികമായ മഹത്വമായിരിക്കണം. ഇതിനായി നാം തെരഞ്ഞെടുക്കേണ്ട വഴിയോ, ഉപവിപ്രവർത്തനങ്ങളുടേതും. കാരണം മറ്റേതു കാര്യങ്ങളേക്കാളും ദൈവത്തെ മഹത്വപ്പെടുത്താൻ ഉതകുന്ന മാർഗ്ഗം  ഉപവിപ്രവർത്തനങ്ങളുടേതാണ്” – പാപ്പാ സന്ദേശത്തിൽ കുറിച്ചു.

കരുണ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് പാപ്പാ ട്വിറ്റർ സന്ദേശം കുറിച്ചത്. വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങൾ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.