സഹോദര കൂട്ടായ്മ ദൈവത്തിങ്കലേക്കു നയിക്കുന്നു: പാപ്പാ

വി. മർക്കോസ് സുവിശേഷകന്റെ തിരുനാൾ ദിനമായ ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിൽ ഒരിക്കൽ കൂടി, കൂട്ടായ്മയിലുള്ള ക്രിസ്തീയസാഹോദര്യത്തിന്റെ പ്രാധാന്യം  പാപ്പാ എടുത്തുപറഞ്ഞു. ദൈവമക്കളുടെ നിലയെ തിരിച്ചറിയാനുള്ള രണ്ട് മാർഗ്ഗങ്ങൾ പാപ്പാ വെളിപ്പെടുത്തി. ഒരേ പിതാവിന്റെ മക്കളാണ് നാമെല്ലാവരും എന്ന തിരിച്ചറിവും പരസ്പരം എല്ലാവരും സഹോദരങ്ങളാണെന്നുള്ള തിരിച്ചറിവുമാണ് അവ. അതിനാൽ ഏകനായി ദൈവത്തിങ്കലേക്കു കടന്നുവരാൻ നമുക്ക് സാധിക്കുകയില്ല. മറിച്ച് കൂട്ടായ്മയുടെ ഐക്യത്തിലാണ് നാം ദൈവസന്നിധിയിലേക്ക് കടന്നുചെല്ലേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “നാം ഒരേ പിതാവിന്റെ മക്കളും പരസ്പരം സഹോദരങ്ങളാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുമ്പോൾ ദൈവമക്കളാണെന്നുള്ള കണ്ടെത്തൽ സാധ്യമാകുന്നു. അതിനാൽ ഒരു സമൂഹത്തിന്റെ ഭാഗമാകുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. ആരും ഒറ്റക്ക് കർത്താവിന്റെ അടുക്കലേക്ക് പോകുന്നില്ല.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.