ദൈവഹിതം പ്രവർത്തിക്കാൻ വേണ്ട ശക്തിക്കായി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക: ഫ്രാൻസിസ് മാർപാപ്പ

ദൈവഹിതമനുസരിച്ച് ജീവിക്കാൻ ആവശ്യമായ ശക്തിക്കായി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 18 -ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന യുവജനസമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മാലാഖയുടെ സന്ദേശമനുസരിച്ച്, ഗർഭിണിയാകുമ്പോൾ പരിശുദ്ധ അമ്മ നന്നേ ചെറുപ്പമായിരുന്നു. അന്ന് പരിശുദ്ധ അമ്മ ദൈവഹിതത്തിനു കീഴ്വഴങ്ങിയതു പോലെ ദൈവഹിതം പ്രവർത്തിക്കാൻ ആവശ്യമായ കൃപയ്ക്കു വേണ്ടി നിങ്ങളും പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക” – പാപ്പാ പറഞ്ഞു. ആളുകൾ അവരുടെ ഭയം സമ്മതിക്കാൻ ഭയപ്പെടേണ്ടതില്ല. ഭയങ്ങൾ തുറന്നുപറയുകയും പ്രകടിപ്പിക്കുകയും വേണം. എങ്കിൽ മാത്രമേ അവയെ അതിജീവിക്കാൻ കഴിയൂവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ ബിഷപ്പ്‌സ് കോൺഫറൻസാണ് ഈ യുവജനസമ്മേളനം സംഘടിപ്പിച്ചത്. 80,000 യുവജനങ്ങളാണ് ഇന്നേ ദിവസം വത്തിക്കാനിൽ സന്നിഹിതരായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.