നിദ്രവിട്ടുണരുക, നിസ്സംഗതയിൽ നിന്നു പുറത്തുകടക്കുക: ഫ്രാൻസിസ് പാപ്പാ

സഭയിലും ലോകത്തിലുമുള്ള നമ്മുടെ വിളി കണ്ടെത്തുകയും പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ ശില്പികളും ആയിത്തീരുകയും ചെയ്യുകയെന്ന നമ്മുടെ ദൗത്യത്തെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു. ‘ദൈവവിളി’ എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ (X-എക്സ്) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്: “നമുക്ക് ഉറക്കത്തിൽ നിന്ന് ഉണരാം, നിസ്സംഗതയിൽ നിന്ന് പുറത്തുകടക്കാം, ചിലപ്പോഴൊക്കെ നാം സ്വയം പൂട്ടിയിടുന്ന തടവറയുടെ അഴികൾ തുറക്കാം. അങ്ങനെ നമുക്ക് ഓരോരുത്തർക്കും സഭയിലും ലോകത്തിലുമുള്ള നമ്മുടെ വിളി കണ്ടെത്താനും പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ ശിലിപ്കളുമാകാനും കഴിയട്ടെ”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.