കർത്താവിനെ സേവിക്കാൻ എപ്പോഴും പുതിയ വഴികൾ അന്വേഷിക്കുക: പാപ്പാ

റോമിൽ അൻപതാം വാർഷികം ആഘോഷിക്കുന്ന സന്യസ്ഥ ജീവിതത്തിന്റെ ദൈവശാസ്ത്ര സ്ഥാപനത്തിലെ 120-ഓളം അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, പരിശുദ്ധ സിംഹാസനത്തിന് വേണ്ടി അവർ ചെയ്യുന്ന സമർപ്പിത ജീവിതത്തിനായുള്ള വിലയേറിയ അക്കാദമിക പ്രവർത്തനങ്ങളെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. അതിർത്തികളിലേക്ക് പോകുന്നതിൽ തളരരുതെന്നും കർത്താവായ യേശുവിൽ വേരൂന്നിയ തങ്ങളുടെ ദൗത്യത്തിൽ ധീരരായിരിക്കണമെന്നും പാപ്പാ ക്ലാരെഷ്യൻ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു.

റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട്, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം 1971-ലാണ് സ്ഥാപിതമായതെങ്കിലും 1930-കളുടെ തുടക്കം മുതൽ ഇതിന്റെ ചുവടുകൾ കണ്ടെത്താൻ കഴിയും. സമർപ്പിത ജീവിതത്തിന്റെ ദൈവശാസ്ത്ര മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ കത്തോലിക്കാ സഭയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്.

സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ വെളിപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ക്ലാരെഷ്യൻ സഭാംഗങ്ങൾക്ക് നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ പ്രാദേശിക സഭകളിലെ അജപാലകരുമായും, സന്യാസ മേലധ്യക്ഷരുടെ സംഘങ്ങളുമായും സഹ സമിതികളുമായുള്ള അവരുടെ കൂട്ടായ്മയെ കുറിച്ചും പരാമർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.