വ്യോമയാന മേഖലയിലെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ 

വ്യോമയാന മേഖലയിലെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. മേയ് 13-ന് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“കോവിഡ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ആയിരക്കണക്കിന് യാത്രക്കാർക്ക് പലവിധ ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അങ്ങനെ വ്യത്യസ്ത സംസ്കാരങ്ങൾ അറിയാനും സഹായിച്ചത് വ്യോമയാന മേഖലയാണ്. ഇതു വഴിയാണ് സാംസ്കാരിക, സാമ്പത്തിക, മതമേഖലകളിൽ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അന്തർദേശീയ തലത്തിലുള്ള ബന്ധങ്ങളുടെ വികാസത്തിന് നിങ്ങളുടെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.