സ്വന്തം ആരോഗ്യത്തെക്കുറിച്ച് സംസാരിച്ച് പാപ്പാ

തന്റെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 25- ന് ഓർഡർ ഓഫ് ട്രിനിറ്റി സന്യാസ സമൂഹത്തിലെ അംഗങ്ങളോട് സംസാരിക്കുമ്പോഴാണ് പാപ്പാ തന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പാപ്പാ ഇരുന്നുകൊണ്ടാണ് അവരെ സ്വീകരിച്ചത്. 85- കാരനായ മാർപാപ്പയ്ക്ക് വലത് കാൽമുട്ടിന് നാളുകളായി വേദനയുണ്ട്. ഇത് പലപ്പോഴും ചില പൊതു ചടങ്ങുകളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. ഈസ്റ്റർ ദിനത്തിലെ ‘ഓർബി എത്ത് ഓർബി’ ആശീർവാദകർമ്മത്തിനും മറ്റും പാപ്പാ കൂടുതൽ സമയവും ഇരിക്കുകയായിരുന്നു.

വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ അന്താരാഷ്ട്ര ട്രിനിറ്റേറിയൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു പാപ്പാ. ക്രൈസ്തവരായിട്ടുള്ള തടവുകാരെ മോചിപ്പിക്കാൻ വി.ജോൺ ദേ മാതാ 12-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് ‘ഓർഡർ ഓഫ് ട്രിനിറ്റി’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.