കുമ്പസാരത്തിന്റെ പ്രാധാന്യം അനുസ്മരിപ്പിച്ച് മാർപാപ്പ

കുമ്പസാരക്കാർ പ്രാർഥനയുടെ മനുഷ്യരായിരിക്കണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ അപ്പസ്തോലിക നീതിന്യായ സംവിധാനം മാർച്ച് 24 മുതൽ 28 വരെ വത്തിക്കാൻ സംഘടിപ്പിച്ച ‘ഇന്റേണൽ ഫോറം’ എന്ന പഠനശിബിരത്തിൽ പങ്കെടുത്തവർക്കായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“ഞാനും നിന്നെ വിധിക്കുന്നില്ല; ഇനിമേൽ പാപം ചെയ്യരുത്” എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കുമ്പസാരക്കാർ പ്രാർഥനയുടെ മനുഷ്യനാകണമെന്നും നാം ദൈവത്തിന്റെ കൃപയാൽ കരുണയുടെ ശുശ്രൂഷകരായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും മാർപാപ്പ സന്ദേശത്തിൽ കുറിച്ചു. ഈ ജൂബിലി വർഷത്തിൽ മാനസാന്തരത്തിനും ദൈവകരുണ സ്വീകരിക്കുന്നതിനും ഈ പഠനം പ്രധാനപ്പെട്ടതാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ദൈവവുമായുള്ള അനുരഞ്ജനത്തിലൂടെ പുതിയ ബന്ധങ്ങൾ തുറക്കാനും കർത്താവിന്റെ വിമോചന വചനം ജൂബിലി വർഷത്തിൽ എല്ലായിടത്തുമെത്താനും ആശംസിച്ചുകൊണ്ട് കരുണയിൽനിന്ന് സമാധാനം ഉണ്ടാകട്ടെ എന്ന് പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.