സീറോ മലബാർ കൈത്താക്കാലം അഞ്ചാം ബുധൻ ആഗസ്റ്റ് 12 മത്തായി 21: 12-17 ദൈവാലയ ശുദ്ധീകരണം

ഈ ദിനത്തില്‍ നമ്മള്‍ ധ്യാനിക്കുന്ന വചനഭാഗം ദൈവാലയ ശുദ്ധീകരണമാണ്. “യേശു ദൈവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കി.” ദൈവാലയം കച്ചവടത്തിനുള്ള സ്ഥലമല്ല; അത് വിശുദ്ധമായ ഇടമാണ്. അത് പ്രാർഥനയുടെ ഇടമാണ്.

ദൈവത്തിന്റെ ആലയത്തില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുന്ന യേശു, ഇന്ന് സ്വന്തം ജീവിതമാകുന്ന ദൈവാലയത്തെ വിശുദ്ധമല്ലാതാക്കുന്ന ഘടകങ്ങളെ ഇല്ലായ്മ ചെയ്യാന്‍ – പുറത്താക്കാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നു. എന്റെ ജീവിതത്തിന്റെ വിശുദ്ധി ഇല്ലാതാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് കണ്ടുപിടിക്കുകയും അതിനെ ജീവിതത്തില്‍ നിന്ന് മാറ്റിക്കളയുകയും ചെയ്യുക എന്നതാണ് ഈ ദിനത്തില്‍ നാം ചെയ്യേണ്ടത്. സ്വന്തം ജീവിതത്തെ വിശുദ്ധമായി സൂക്ഷിക്കാൻ നമുക്ക് സാധിക്കട്ടെ. “എന്റെ ഭവനം പ്രാര്‍ഥനാലയമെന്ന്  വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു” എന്നാണ് യേശുവിന്റെ വാക്കുകള്‍. സ്വന്തം ജീവിതത്തെ പ്രാര്‍ഥനയുടെ ജീവിതമാക്കി നമുക്ക് മാറ്റം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.