ശിക്ഷാനിയമ-നീതിന്യായ സംവിധാനത്തിൽ ഭേദഗതി വരുത്തി വത്തിക്കാൻ

വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും ഫ്രാൻസിസ് പാപ്പാ ഭേദഗതി വരുത്തി. ഈ ഭേദഗതികൾ അടങ്ങിയ മോത്തു പ്രോപ്രിയൊ ഫ്രാൻസിസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച പുറപ്പെടുവിച്ചു. പുതിയ നിയമം ഏപ്രിൽ 13-ന്, വ്യാഴാഴ്‌ച മുതൽ പ്രാബല്യത്തിലായി.

വത്തിക്കാനിൽ, നീതിനിർവ്വഹണ കാര്യങ്ങളിൽ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന ആവശ്യകതകളുടെ വെളിച്ചത്തിലാണ് ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് പാപ്പാ മോത്തു പ്രോപ്രിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീതിപാലന സംവിധാനങ്ങൾ ലളിതമാക്കുക, നീതിപരിപാലനം ഉറപ്പുവരുത്തുക, നീതിനിർവ്വണ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തനക്ഷമാക്കുക തുടങ്ങിയവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.