ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളുടെ ബന്ധുക്കളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി മാർപാപ്പ

ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ആളുകളുടെ ബന്ധുക്കളുടെ പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 8-ന് വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ വച്ചു നടന്ന കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് വത്തിക്കാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ് ഭീകരരുടെ കൈകളിൽ കഴിയുന്ന ബന്ദികളുടെ ബന്ധുക്കൾ ഈ ദിവസങ്ങളിൽ ഇറ്റാലിയൻ സ്ഥാപനങ്ങളുമായും ജൂതസമൂഹങ്ങളുമായും വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തും. ഏപ്രിൽ 7-ന് ഹമാസ് ഭീകരർ ഇസ്രായേലിൽ അക്രമം നടത്തിയിട്ട് ആറുമാസം പിന്നിട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ വത്തിക്കാനിലെത്തിയത്. അവർ മാർപാപ്പയെ സന്ദർശിക്കാനെത്തിയപ്പോൾ തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകളുള്ള വിവിധ ബാനറുകളും അവർക്കൊപ്പം കൊണ്ടുപോയി.

തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ പ്രതിനിധിസംഘവുമായി വത്തിക്കാനിൽ പാപ്പ കൂടിക്കാഴ്ച നടത്തുന്നത് ഇത് രണ്ടാം തവണയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.