
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുതിയ ആർച്ച് പ്രീസ്റ്റായി 61-കാരനായ ഇറ്റാലിയൻ ഫ്രാൻസിസ്കൻ സന്യാസി മോൺ. വിറ്റോറിയോ ഫ്രാൻസെസ്കോ വിയോളയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ പരിപാലനയ്ക്കും വേണ്ടിയുള്ള ഡിക്കാസ്ട്രിയുടെ സെക്രട്ടറിയായി സേവനം ചെയ്തു വന്നിരുന്ന മോൺ. വിയോളയ്ക്ക് ഒക്ടോബർ പത്തിനാണ് പാപ്പ പുതിയ ദൗത്യം നൽകിയത്.
അദ്ദേഹത്തിന് പകരമായി, ഇതുവരെ ഇതേ സ്ഥാപനത്തിന്റെ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മോൺസിഞ്ഞോർ ഓറേലിയോ ഗാർസിയ മസിയാസിനെ മാർപാപ്പ നിയമിച്ചു. 1965 ഒക്ടോബർ നാലിന് വടക്കൻ ഇറ്റലിയിലെ ബിയെല്ലയിൽ ജനിച്ച മോൺസിഞ്ഞോർ വയോള ഓ.എഫ്.എം സന്യാസ സമൂഹത്തിലെ അംഗമാണ്. 1993-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ പോന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെന്റ് അൻസെമിൽ നിന്ന് തിരുസഭാ ആരാധനക്രമത്തിൽ (സേക്രഡ് ലിറ്റർജി) ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.



