വധശിക്ഷ മനുഷ്യാന്തസ്സിനുമേലുള്ള കടന്നുകയറ്റം: ശക്തമായ ഭാഷയിൽ എതിർത്ത് ലെയോ പാപ്പ

വധശിക്ഷയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ ശബ്ദമുയർത്തി കത്തോലിക്കാ സഭയുടെ തലവൻ ലെയോ പതിനാലാമൻ പാപ്പ. വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്നും കത്തോലിക്കാ സഭ ഇതിനെ തള്ളിക്കളയുന്നുവെന്നും പാപ്പ വ്യക്തമാക്കി. ആഗോള വധശിക്ഷ വിരുദ്ധ ദിനമായ ഇന്നലെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ച സന്ദേശത്തിൽ ആണ് പാപ്പ ഇപ്രകാരം കുറിച്ചത്.

“വധശിക്ഷ സ്വീകാര്യമായ ഒന്നല്ല. കാരണം അത് വ്യക്തിയുടെ അന്തസ്സിനു നേരെയുള്ള ആക്രമണമാണ്. വധശിക്ഷ നടപ്പാക്കാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സാധിക്കും. പൗരന്മാർക്ക് സുരക്ഷ ഉറപ്പുനൽകുന്നതിനൊപ്പം കുറ്റവാളികൾക്ക് മാനസാന്തരത്തിനും ജീവിതത്തിലേക്ക് മടങ്ങിവരാനുമുള്ള അവസരം പൂർണ്ണമായി നിഷേധിക്കാത്ത തരത്തിലുള്ള തടങ്കൽ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്.” പാപ്പ കുറിച്ചു.

#NoDeathPenalty എന്ന ഹാഷ് ടാഗോടെയാണ് പാപ്പ തന്റെ സന്ദേശം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.