
2026 – ലെ ലോക യുവജന ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കായി സന്ദേശം നൽകി. നവംബർ 22 -ന് ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ രൂപതാതലത്തിൽ ആഘോഷിക്കുന്ന യുവജന ദിനത്തിനായി തയ്യാറാക്കിയ സന്ദേശത്തിലാണ് മാർപാപ്പ യുവാക്കളോട് തങ്ങളുടെ ചോദ്യങ്ങളും സങ്കടങ്ങളും ക്രിസ്തുവിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
“നിങ്ങളുടെ വ്യക്തിപരമായ ചോദ്യങ്ങളും മുറിവുകളും മാത്രമല്ല സമൂഹങ്ങളെ പിളർത്തുന്നതും രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ മുറിവുകളും ക്രിസ്തുവിലേക്ക് കൊണ്ടുവരിക. സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന വ്യാജമായ വിജയ സങ്കൽപ്പങ്ങളിലും ഭയത്തിലും നിരാശപ്പെടരുത്. ദൈവസ്നേഹത്തിലൂടെ മാത്രമേ ജീവനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അർഥമുണ്ടാകൂ.” പാപ്പ പറഞ്ഞു.
2027 ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ ദക്ഷിണ കൊറിയയിലെ സീയൂൾ (Seoul) നഗരത്തിൽ നടക്കുന്ന അന്താരാഷ്ട്ര ലോക യുവജന സംഗമത്തിന് മുന്നോടിയായാണ് ഈ സന്ദേശം നല്കിയിരിക്കുന്നത്. ‘ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നതാണ് ഈ സംഗമത്തിന്റെ പ്രമേയം.




