സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി സന്ദർശിച്ച് ലെയോ പാപ്പ

സെപ്റ്റംബർ 21 ന് സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Culture and Education) ഓഫീസുകളിൽ ലെയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തി. ഒരു മണിക്കൂർ നീണ്ട സന്ദർശനവേളയിൽ ലെയോ പതിനാലാമൻ പാപ്പ അതിന്റെ സുപ്രധാന പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞു.

“കായികരംഗത്തിലൂടെയും കലയിലൂടെയും സാംസ്കാരിക മേഖല എല്ലാവരിലേക്കും മാനവികതയുടെ മൂല്യങ്ങൾ എത്തിക്കാൻ ശേഷിയുള്ള ഒരു സാർവത്രിക ഭാഷയിലൂടെ സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും, പരസ്പരം കണ്ടുമുട്ടുന്നതിനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്,” സന്ദർശനത്തിന് ശേഷം ഡിക്കാസ്റ്ററി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡിക്കാസ്റ്ററിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരോടും ഉദ്യോഗസ്ഥരോടും പാപ്പ നന്ദി രേഖപ്പെടുത്തുകയും, സഭയ്ക്കും ലോകത്തിനുമായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും സേവനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ അവസാനം, ലെയോ മാർപാപ്പ അവിടെയുണ്ടായിരുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും ആശീർവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.