സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ലെയോ പാപ്പ റോമിലെ വെറാനോ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കും

കഴിഞ്ഞ വർഷത്തെപ്പോലെ റോമിലെ കാമ്പോ വെറാനോ സെമിത്തേരിയിൽ സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ലെയോ പതിനാലാമൻ പാപ്പ ദിവ്യബലി അർപ്പിക്കും. മാർപാപ്പ കാർമ്മികത്വം വഹിക്കുന്ന ചടങ്ങുകളുടെ ഔദ്യോഗിക കലണ്ടർ ഒക്ടോബർ 27 ചൊവ്വാഴ്ച വത്തിക്കാൻ തിരുക്കർമ്മങ്ങളുടെ ചുമതലയുള്ള ഓഫീസ് പുറത്തിറക്കിയിരുന്നു.

നവംബർ അഞ്ചിന്, കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും ആത്മശാന്തിക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് ലെയോ മാർപാപ്പ കാർമ്മികത്വം വഹിക്കും. നവംബർ ആറ്  വെള്ളിയാഴ്ച മുതൽ നവംബർ 17 ചൊവ്വാഴ്ച വരെ പരിശുദ്ധ പിതാവ് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങൾ സന്ദർശിക്കും.

വത്തിക്കാനിൽ തിരിച്ചെത്തിയതിനു ശേഷം, നവംബർ 18 ബുധനാഴ്ച റോമിന്റെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കൂദാശാ തിരുനാളിനോടനുബന്ധിച്ച് മാർപാപ്പ ദിവ്യബലി അർപ്പിക്കും. ഈ വർഷം ബസിലിക്കയുടെ കൂദാശയുടെ നാനൂറാം വാർഷികമാണ്. ഡിസംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് ചത്വരത്തിൽ (Piazza di Spagna) എത്തുന്ന ലെയോ പാപ്പ, അമലോദ്ഭവ മറിയത്തെ വണങ്ങുന്ന ചടങ്ങിനും നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.